Rabu, 05 Agustus 2009

Aanandha Nadanam - Kadathanattu Makkam ( 1978 )

Song Anandanadanam ( ആനന്ദനടനം )
Movie Name Kadathanattu Makkam ( കടത്തനാട്ടു മാക്കം )
Musician G Devarajan ( ജി ദേവരാജന്‍ )
Lyricist(s) P Bhaskaran ( പി ഭാസ്കരന്‍ )
Year 1978
Singer(s) KJ Yesudas,P Leela,P Susheela,P Madhuri,B Vasantha ( കെ ജെ യേശുദാസ്‌,പി ലീല, പി സുശീല, പി മാധുരി,ബി വസന്ത )
Raga(s) Used Raagamalika (Shanmukhapriya,Shyama, Sriranjani, Hamsadhwani, Hindolam) ( രാഗമാലിക(ഷണ്മുഖപ്രിയ,ശ്യാമ,ശ്രീരഞ്ജിനി,ഹംസധ്വനി,ഹിന്ദോളം) )

ആനന്ദനടനം അപ്‌സരകന്യകള്‍ തന്‍
അനുപമ ശൃംഗാരനടനം...

ഇന്ദ്രധനുസ്സുകള്‍ തന്‍ പൂപ്പന്തലില്‍
ചന്ദ്രകാന്ത മണിമണ്ഡപത്തില്‍....
സൂര്യനും ചന്ദ്രനും വിളക്കുകള്‍ കൊളുത്തിയ
സുന്ദര സങ്കല്‍പ്പ രാജാങ്കണത്തില്‍.....
(ആനന്ദനടനം)

വാനവ ഗംഗയിലിളകിവരും
ലോലതരംഗ മൃദംഗധ്വനിയില്‍...
പാവാടഞൊറികള്‍ പവനനിലുലഞ്ഞും
പൂവേണിയഴിഞ്ഞും പൂക്കള്‍ പൊഴിഞ്ഞും....
(ആനന്ദനടനം)

മദകര നന്ദനനളിനയിലൊഴുകും
മരാളകന്യക മേനക ഞാന്‍....
ഉലകീരേഴിനും അധിപതിമാരുടെ
ഉള്ളം കവര്‍ന്നിടും ഉര്‍വശി ഞാന്‍....
ഉമ്പര്‍കോനുടയ നൃത്തവേദിയിതില്‍
ഇമ്പമേറ്റിടും രംഭ ഞാന്‍.....
വിലാസവതിയാം കളാരമണിയുടെ
ലലാടതിലകമീ തിലോത്തമ.....

വിണ്ണിലുള്ള വരവര്‍ണ്ണിനീമണികള്‍
മന്ത്രഗാനസുധ തൂകവേ...
മന്മഥോത്സവ മനോജ്ഞവേളയിതില്‍
മന്ദമന്ദം നടമാടി നാം....

താരകനൂപുരങ്ങള്‍ താളമടിച്ചു...
നീരദകഞ്ചുകത്തില്‍ മാറിടം തുടിച്ചു...
സ്വരരാഗസുധയില്‍ നാം നീന്തിത്തുടിച്ചു
സ്വര്‍ഗ്ഗീയനര്‍ത്തനത്തില്‍ ലഹരി വിതച്ചു....
(ആനന്ദനടനം)

Tidak ada komentar:

Posting Komentar

download free mp3
wmp3


mp3z

Popular Posts