Rabu, 05 Agustus 2009

Anjana Kulir - Chattambikavala ( 1969 )

Song Anjana Kulir (അഞ്ജനക്കുളിര്‍ )
Movie Name Chattambi Kavala (ചട്ടമ്പിക്കവല )
Musician BA Chidambaranath (ബി എ ചിദംബരനാഥ്‌ )
Lyricist(s) ONV Kurup (ഓ എന്‍ വി കുറുപ്പ് )
Year 1969
Singer(s) KJ Yesudas,S Janaki (കെ ജെ യേശുദാസ്‌,എസ്‌ ജാനകി )

anjanakkulir neelavinnile
kalpadavil panchami penkodi vannirunnu
nalathe rathriyallo velimuhoorthamennu
naanichu nanichaval hmm.hmm
naanichu naanichaval ninachirunnu (anjanakkulir..)

kanatha swargathinte kanchana manithakkol
kanikkavakkanethum kalyanaravil (kanatha..)
mookanuragathinte muthanithumbilile (2)
pooja malare ninne avan nukarum
melle avan nukarum (2)
anjanakkulir neelavinnile
kalpadavil panchami penkodi vannirunnu

moodupadam vedinja mohamaay nee avane
mooviru valam vachu thozhuthu nilkkum
aamani kovilile deepangalananjaalum (2)
omale pournamiyaay thelinjunilkum
nee thelinjunilkum (anjanakkulir..)

അഞ്ജനക്കുളിര്‍ നീല വിണ്ണിലെ
കല്‍പടവില്‍ പഞ്ചമി പെണ്‍കൊടി വന്നിരുന്നു
നാളത്തെ രാത്രിയല്ലോ വേളിമുഹൂര്‍ത്തമെന്നു
നാണിച്ചു നാണിച്ചവള്‍ ഉം..ഉം
നാണിച്ചു നാണിച്ചവള്‍ നിനച്ചിരുന്നു (2)
അഞ്ജനക്കുളിര്‍ നീല വിണ്ണിലെ
കല്‍പടവില്‍ പഞ്ചമി പെണ്‍കൊടി വന്നിരുന്നു വന്നിരുന്നു

കാണാത്ത സ്വര്‍ഗ്ഗത്തിന്റെ കാഞ്ചന മണിത്താക്കോല്‍
കാണിക്കവെക്കാനെത്തും കല്യണരാവില്‍ (കാണാത്ത..)
മൂകാനുരാഗത്തിന്റെ മുത്തണിതുമ്പിളിലെ (2)
പൂജാ മലരേ നിന്നെ അവന്‍ നുകരും
മെല്ലേ അവന്‍ നുകരും
അഞ്ജനക്കുളിര്‍ നീലവിണ്ണിലെ
കല്‍പടവില്‍ പഞ്ചമി പെണ്‍കൊടി വന്നിരുന്നു വന്നിരുന്നു

മൂടുപടം വെടിഞ്ഞ മോഹമായ്‌ നീ അവനെ
മൂവിരു വലം വച്ചു തൊഴുതു നില്‍ക്കും
ആമണിക്കോവിലിലെ ദീപങ്ങളണഞ്ഞാലും (2)
ഓമലെ പൗര്‍ണമിയായ്‌ തെളിഞ്ഞുനില്‍ക്കും
നീ തെളിഞ്ഞുനില്‍ക്കും (അഞ്ജനക്കുളിര്‍..)

Tidak ada komentar:

Posting Komentar

download free mp3
wmp3


mp3z

Popular Posts